Wednesday, November 9, 2011

പൊള്ളുന്ന പെട്രോള്‍ വില      അടിക്കടി കൂടുന്ന പെട്രോള്‍ വിലയാണ് ഇപ്പോഴത്തെ പ്രധാന ചര്‍ച്ചാവിഷയം. സാധാരണ ജനങ്ങള്‍ക്ക്‌ താങ്ങാന്‍ പറ്റാത്ത നിലയിലേക്ക് എത്തിയിരിക്കുന്നു ഇപ്പോള്‍ തന്നെ വില. ഉടനെ വീണ്ടും കൂട്ടാനുള്ള നീക്കങ്ങള്‍ നടക്കുന്നതായുള്ള വാര്‍ത്തകള്‍ വന്നുകൊണ്ടും ഇരിക്കുന്നു. ഇത്ര നഷ്ട്ടം സഹിച്ചാണോ ഈ കമ്പനികള്‍ ഇത്രയും നാളും പെട്രോള്‍ വിറ്റിരുന്നത്? എന്നാല്‍ ഇവര്‍ പറയുന്ന നഷ്ട്ടങ്ങള്‍ ഒന്നും അവരുടെ വാര്‍ഷിക കണക്കില്‍ കാണുന്നുമില്ലല്ലോ. അതുപോലെ കമ്പനികള്‍ പറയുന്നു സര്‍ക്കാര്‍ പറഞ്ഞാല്‍ ഇപ്പോഴത്തെ വര്‍ധനവ്‌ പിന്‍വലിക്കാം എന്ന്. സര്‍ക്കാര്‍ പറയുന്നു ഇനിയും കൂട്ടേണ്ടതാണ്, കമ്പനികള്‍ അത്രക്കും നഷ്ട്ടത്തില്‍ ആണ് ഓടുന്നതെന്നും... പ്രണാബ് മുഖര്‍ജിയുടെ കണക്കുകള്‍ എന്തൊക്കെ തന്നെ ആണെങ്കിലും സര്‍ക്കാര്‍ ജനപക്ഷത്തു നില്‍ക്കെണ്ടതല്ലേ? കാരണം സര്‍ക്കാര്‍ ജനങ്ങളുടെ ആണല്ലോ. അതോ ഇനി മൂന്നാം തവണയും കയറ്റിവിടുവാന്‍ മാത്രം മണ്ടന്മാരല്ല ഇവിടുത്തെ ജനങ്ങള്‍, അപ്പോള്‍ എന്തും കാണിച്ചിട്ട് ഇറങ്ങിപ്പോകാം എന്ന ധാരണയോ? എന്തായാലും ഈ സര്‍ക്കാര്‍ അതിന്‍റെ ഏറ്റവും നാണംകെട്ട നാളുകളിലൂടെ കടന്നുപോയ്ക്കൊണ്ടിരിക്കുന്നു. എന്നാല്‍ ഇതിനെ പ്രധിരോധിക്കാന്‍, അല്ലെങ്കില്‍ അവസരം മുതലെടുക്കാനെങ്കിലും ശക്തിയും പ്രാപ്തിയും ഉള്ള ഒരു പ്രതിപക്ഷം ഉണ്ടോ ഇവിടെ? ഇതൊക്കെയാണ് നമ്മള്‍ പ്രജകളുടെ ദൌര്‍ഭാഗ്യവും. ഞാനൊരു പാര്‍ട്ടിപക്ഷത്തും നിന്നല്ല പറയുന്നത്. കാരണം നമ്മള്‍ എല്ലാവരെയും കണ്ടതാണല്ലോ.     
     ആധികാരികമായി കണക്കുകള്‍ വിശകലനം ചെയ്യുവാനൊന്നും അറിയില്ലെങ്കിലും ഒരു കാര്യം പറയാം. ഇത്രയും വില നമ്മുടെ അയല്‍രാജ്യങ്ങളില്‍ ഒരിടത്തും ഇല്ല. നമ്മുടെ അത്രയും വികസനം ഒന്നും കൊട്ടിഘോഷിക്കാന്‍ അവയില്‍ ചിലതിനു ഇല്ലെങ്കിലും. അല്ലെങ്കില്‍ സാധാരണക്കാരെ വീര്‍പ്പുമുട്ടിച്ചുകൊണ്ട്‌ എന്ത് വികസനം. ഈപ്പറഞ്ഞത്‌ തെറ്റായെങ്കില്‍ ക്ഷമിക്കുക. മറ്റു രാജ്യങ്ങളിലെ പെട്രോള്‍ വില ഒന്ന് ശ്രദ്ധിക്കുക. ഇത് കണ്ടിട്ട് എന്ത് തോന്നുന്നു??

ചൈന = 37.31
വിയെറ്റ്നാം = 38.42
USA
= 39.64
ശ്രീലങ്ക = 44.51
അഫ്ഗാനിസ്ഥാന്‍ = 12.37
നൈജീരിയ = 16.63
മലേഷ്യ = 24.11
ഇറാന്‍ = 25.53
ഹോങ്ങോങ്ങ് = 29.86
ബംഗ്ലാദേശ് = 36.12
പാകിസ്ഥാന്‍ = 38.78
കെനിയ = 45.55
കാനഡ= 56.07
സൗത്ത്‌ കൊറിയ = 54.35
സൗത്ത്‌ ആഫ്രിക്ക  = 55.24
ഇന്ത്യ = 74.84
ബള്‍ഗേറിയ = 57.29
ന്യൂസിലാന്‍റ് = 57.36
ഓസ്ട്രേലിയ = 62.46
പോളണ്ട് = 62.48
സ്പെയിന്‍  = 64.58
സ്വിറ്റ്സര്‍ലന്‍ഡ് = 65.57
തായിലാന്‍റ് = 67.52
ജപ്പാന്‍ = 70.75
UAE =
18.14
ഖത്തര്‍ = 8.25
സൗദി = 8.53  
കുവൈറ്റ്‌ = 9.45 
(കടപ്പാട് :http://www.indiastudychannel.com/resources/ )

ലിറ്ററിന് 30 – 35 രൂപ മാത്രം വിലയുള്ള സാധനതിനാണ് നമ്മള്‍ ഇരട്ടിയിലധികം വില കൊടുത്ത് വാങ്ങിക്കുന്നത്. ബാക്കി മുഴുവനും നികുതിയാണത്രേ!!! ഇപ്പറഞ്ഞ നികുതി എന്ന സംഭവത്തിന്‍റെ നിയന്ത്രണം സര്‍ക്കാരിന്‍റെ കൈയ്യിലല്ലേ? കേരള ഹൈക്കോടതി പറഞ്ഞതുപോലെ ജനങ്ങള്‍ പ്രതികരിക്കാത്തതാണോ എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം? അല്ലെങ്കില്‍ പാവം ജനത എങ്ങിനെ പ്രതികരിക്കും? എന്തിനൊക്കെ പ്രതികരിക്കും? പെട്രോള്‍ മാത്രമല്ല, ഉടനെ തന്നെ ഡീസല്‍, പാചകവാതകം എല്ലാത്തിനും വില കൂടുവാന്‍ പോകുന്നു. രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രധിഷേധം അവരവരുടെ നേട്ടങ്ങള്‍ക്ക് വേണ്ടി മാത്രം. മമതയുടെ ഉമ്മാക്കിയും മലക്കംമറിച്ചിലും നമ്മള്‍ കണ്ടുകഴിഞ്ഞു. ഒറ്റപ്പെട്ട പ്രതികരണങ്ങള്‍ക്ക് ഒന്നും ഒരു  വിലയും ഇല്ല എന്നറിയാം. എന്നിരുന്നാലും അഭിപ്രായം രേഖപ്പെടുത്തുവാനുള്ള സ്വാതന്ത്ര്യം ഉണ്ടല്ലോ...... അതുകൊണ്ട് രണ്ട് വാക്ക് എഴുതി എന്ന് മാത്രം .....

No comments:

Post a Comment

Your openion please